Managerial and supervisory programs curated as per RICS pathways and competencies guidelines              ULCCS celebrating a century of excellence.             

3rd November 2025
സ്ത്രീ ശാക്തീകരണത്തിൽ വിപ്ലവ വിളംബരവുമായി ഐ.ഐ.ഐ.സി

സ്ത്രീ ശാക്തീകരണത്തിൽ വിപ്ലവ വിളംബരവുമായി ഐ.ഐ.ഐ.സി
ചവറ: സ്ത്രീ ശാക്തീകരണത്തിൽ പുത്തൻ പരീക്ഷണവുമായി ചവറയിൽ പ്രവർത്തിക്കുന്ന ഐ ഐ ഐ സി. നിർമാണ മേഖലയിൽ വലിയ രീതിയിൽ ഉപയോഗിക്കുന്ന ഉപകരണമാണ് എക്സ്കവേറ്റർ.കേരളത്തിലെ ആദ്യത്തെ സെർട്ടിഫൈഡ് എക്സ്കവേറ്റർ സംഘത്തിന്റെ പരിശീലനതിനാണ് ഐ ഐ ഐ സി യിൽ തുടക്കം കുറിച്ചത്.സ്ത്രീശാക്തീകരണ പരിപാടികളിൽ ഒരു മാറ്റത്തിന്റെ വിളംബരമായാണ് ഇതിനെ കാണേണ്ടത്. പരിപാടിയുടെ ഉദ്‌ഘാടനം ബഹുമാന്യ ചവറ എം എൽ എ ഡോ .സുജിത് വിജയൻ പിള്ള നിർവഹിച്ചു .ചവറ ബ്ലോക്ക് പ്രസിഡന്റ് സന്തോഷ് തുപ്പാശ്ശേരി അധ്യക്ഷനായിരുന്നു.ചവറ ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ ഉള്ള ഇരുപത്തി അഞ്ചു വനിതകളെയാണ് ഈ പരിശീലനത്തിലേക്ക് തെരെഞ്ഞെടുത്തിട്ടുള്ളത്. വോൾവോ ഗ്രൂപ് ഇന്ത്യയുടെ ഉരുക്കുവനിത എന്ന സാമൂഹ്യ സുരക്ഷ മേഖല പദ്ധതിയുടെ ഭാഗമായാണ് പരിശീലനം.
താരതമ്യേന സ്ത്രീകൾക്ക് പ്രവർത്തിക്കുവാൻ എളുപ്പമുള്ളതും ,മികച്ച ശമ്പളം കിട്ടുന്ന മേഖലയുമാണ് ഇതെന്ന് എം എൽ എ ഉദ്‌ഘാടന പ്രസംഗത്തിൽ പറഞ്ഞു. വോൾവോ പോലെ ലോകം എമ്പാടും ശാഖകൾ ഉള്ള പ്രസ്ഥാനം ചവറയിൽ ഒരു സാമൂഹ്യ സുരക്ഷാ പദ്ധതിയുമായി എത്തിയതിൽ അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചു