Now collaborating with NICMAR              Managerial and supervisory programs curated as per RICS pathways and competencies guidelines              Knowledge partner of NICMAR International Conference (ICCRIP) 2024         Upcoming International Event - UL International Conclave on Sustainable Construction (Dec 5-7, 2024) at IIIC             ULCCS celebrating a century of excellence.             

29 January 2023
ഐ ഐ ഐ സി -ചവറ ബ്ലോക്ക് പഞ്ചായത്ത് സയുക്ത ധാരണാ പത്രം ഒപ്പിട്ടു

സംസ്ഥാന സർക്കാർ തൊഴിൽ വകുപ്പിന് കീഴിൽ കൊല്ലം ചവറയിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് കൺസ്ട്രക്ഷനും, ചവറ ബ്ലോക്ക് പഞ്ചായത്തും സംയുക്തമായി പട്ടിക ജാതി വിഭാഗത്തിൽപ്പെടുന്ന വിദ്യാർത്ഥി /വിദ്യാർത്ഥിനികൾക്കായി നടപ്പിലാക്കുന്ന തൊഴിൽ നൈപുണ്യ പരിശീലന പരിപാടിയുടെ ധാരണാപത്രം ഒപ്പുവച്ചു. ചവറ ബ്ലോക്ക് പഞ്ചായത്തു വ്യവസായ വികസന ഓഫീസർ ഡ്രിസ്‌ലി, ഐ ഐ ഐ സി ഡയറക്ടർ പ്രൊഫസ്സർ ഡോ. ബി സുനിൽകുമാർ എന്നിവരാണ് ധാരണാപത്രത്തിൽ ഒപ്പുവച്ചത്. ചവറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ സന്തോഷ് തുപ്പാശ്ശേരിൽ, ചവറ ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസർ ശ്രീ ജോയ് റോഡ്‌സ് , ചവറ ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസ് വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ രതീഷ് കുമാർ , ചവറ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി സോഫിയ സലാം , ഐ ഐ ഐ സി ഡീൻ ഓഫ് അക്കാഡമിക്സ് ഡോ.സിനി എന്നിവർ സന്നിഹിതരായിരുന്നു. പത്താം ക്ലാസ്സു യോഗ്യതയുള്ളവർക്ക് ഡ്രാഫ്ട്സ് മാൻ സിവിൽ വർക്സ് ലെവൽ 4 എന്ന എഴുപത്തി ഏഴു ദിവസം കാലാവധിയുള്ള തൊഴിൽ നൈപുണ്യ പരിശീലന പരിപാടിയാണ് സംഘടിപ്പിച്ചിരിക്കുന്നത്. പതിനഞ്ചു പേരെയാണ് ചവറ ബ്ലോക്ക് പഞ്ചായത്ത് ഈ പരിശീലനത്തിനായി തെരഞ്ഞെടുത്തിരിക്കുന്നത്. പരിശീലനം വിജയകരമായി പൂർത്തീകരിക്കുന്നവർക്കു നിർമാണ മേഖലയിൽ തൊഴിലവസരങ്ങൾ ഒരുങ്ങും.
വിവരങ്ങൾക്ക് 8078980000